മാനവരാശിയെ തകര്‍ക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തെയും സമൂഹത്തെയും പൂര്‍ണമായും നശിപ്പിക്കുമെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഞാനും എന്റെ സമൂഹവും ലഹരിയില്‍ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. “ജീവിതമാണ് ലഹരി” എന്ന ആശയം എന്റെ ജീവിതത്തില്‍ പകര്‍ത്തുന്നതിനോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തില്‍ ഈ ആശയം പകര്‍ത്തുന്നതിന് ഞാന്‍ പ്രയത്നിക്കുകയും ചെയ്യും. ‘ലഹരിമുക്ത നവകേരളം’ പടുത്തുയര്‍ത്തുവാന്‍ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും ഞാന്‍ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.